Posted On
date_range Updated On
date_range ചെറുപ്പയർപരിപ്പ് പക്കോട
ചേരുവകൾ:
- ചെറുപ്പയർപരിപ്പ് - 100ഗ്രാം
- അരിഞ്ഞ സവാള - ഒന്ന്
- മല്ലിയില - കാൽ കപ്പ്
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
- പച്ചമുളക് - രണ്ട്
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- മുളക്പ്പൊടി - കാൽ ടീസ്പൂൺ
- ജീരകപ്പൊടി - അര ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു മിക്‌സി ജാറിൽ രണ്ട് പച്ചമുളകും, രണ്ട് സ്പൂൺ വെള്ളവും ചേർത്ത് ചെറുപ്പയർപരിപ്പ് നല്ലതുപോലെ അരച്ചെടുക്കുക. ഇത് 20 മിനിറ്റ് മാറ്റിവയ്ക്കുക. 20 മിനിറ്റിനു ശേഷം, ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളക്പ്പൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ യഥാക്രമം ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചൂടായ പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഈ കൂട്ട് സ്പൂണിൽ കുറേശ്ശേ കുറേശ്ശേ എടുത്തു എണ്ണയിൽ ഇട്ട് വറുത്തു കോരുക. നല്ല രുചികരവും ആരോഗ്യത്തിന് മികച്ചതുമായ ചെറുപ്പയർപരിപ്പ് പക്കോട തയ്യാർ. ചട്ട്‌ണി അല്ലെങ്കിൽ തക്കാളി സോസ് ചേർത്ത് കഴിക്കാം.
തയാറാക്കിയത്: ബ്ലെയ്‌സി ബിജോയ് ബുദയ്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.