Posted On
date_range Updated On
date_range ഉണക്കച്ചെമ്മീന്‍-പച്ചമാങ്ങ തോരന്‍
ചേരുവകൾ:
- ഉണക്കച്ചമ്മെീന്‍ (വൃത്തിയാക്കിയത്) -50 ഗ്രാം
- പച്ചമാങ്ങ (ഇടത്തരം വലുപ്പം) -ഒരെണ്ണം (ചെറുതായി മുറിച്ചത്)
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം -ഒരു കപ്പ്
- തേങ്ങ ചിരകിയത് -ഒരു കപ്പ്
- മഞ്ഞള്‍പൊടി -കാല്‍ ടീ സ്പൂണ്‍
- പച്ചമുളക് -രണ്ടെണ്ണം നെടുകെ കീറിയത്
- ചുവന്നുള്ളി -അഞ്ചെണ്ണം
- വെളിച്ചണ്ണെ -രണ്ട് ടീസ്പൂണ്‍
- കടുക് - ഒരു ടീസ്പൂണ്‍
- വറ്റല്‍മുളക് -നാല് എണ്ണം
- കറിവേപ്പില -രണ്ട് തണ്ട്
തയാറാക്കുന്ന വിധം:
ചട്ടി അടുപ്പില്‍വെച്ച് ഉണക്കച്ചെമ്മീനും മാങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങ ചിരകിയത്, മഞ്ഞള്‍പ്പൊടി, പച്ചമുളക്, ചുവന്നുള്ളി എന്നിവ മിക്സിയിലോ അമ്മികല്ലിലോ ചതച്ചെടുക്കുക. ഇവ മീന്‍ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അല്‍പസമയം ചട്ടി അടച്ചുവെച്ച് വേവിക്കുക. ശേഷം വാങ്ങിവെക്കുക. ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ച് തോരന് മുകളില്‍ ഒഴിച്ച് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.