Posted On
date_range Updated On
date_range കോളിഫ്ലവര്‍ ക്രിസ്പി ഫ്രൈ
സ്കൂൾ വിട്ട് വരുന്ന മക്കള്‍ക്കു നല്കാന് വ്യത്യസ്തമായൊരു പലഹാരം ഉണ്ടാക്കിയാലോ? കടലമാവില്‍ മുക്കി പൊരിച്ചു എടുക്കുന്ന കോളി ഫ്ലവര്‍ വിഭവത്തിന്റെ മറ്റൊരു രുചികൂട്ടാണ ് ഇത്. കോളി ഫ്ലവര്‍ വീട്ടിലുണ്ടെങ്കില്‍ പെട്ടെന്നു തന്നെ ഇതു തയാറാക്കാം...
ആവശ്യമ ായ സാധനങ്ങള്‍:
- കോളി ഫ്ലവര്‍: കഷ്ണങ്ങളാക്കി തണ്ടോടു കൂടി നീളത്തില്‍ അരിഞ്ഞത്
- മുളകു പൊടി: 2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി: 1/ 2 ടീ സ്പൂണ്‍
- ഗരം മസാല: 1 ടീ സ്പൂണ്‍
- അരി മാവ്/ മൈദാ: 4 ടേബിള്‍ സ്പൂണ്‍
- വെള്ളം: ആവശ്യത്തിന്
- എണ്ണ: 1/ 2 കപ്പ്
- ഉപ്പ്: പാകത്തിന്
- പച്ചമുളക്: രണ്ടെണ്ണം
- കറിവേപ്പില: ആവശ്യത്തിന്
തയാറാക്കുന്ന വിധം:
രണ്ടു മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ കോളി ഫ്ലവറില് പുരട്ടി 15 മിനിറ്റ് വെക്കുക. മാവ് കോളി ഫ്ലവറില് പിടിക്കാനായി അൽപം വെള്ളം ചേര്‍ക്കുക. മസാലക്കൂട്ട് കോളി ഫ്ലവറില് പിടിച്ചു കഴിഞ്ഞ ശേഷം എണ്ണ ചൂടാക്കി ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. കോരുന്നതിനു തൊട്ടുമുമ്പ് കറിവേപ്പിലയും കുറച്ചു പച്ചമുളക് അരിഞ്ഞതും ഇട്ടു ഇളക്കി എടുക്കുക. കോളി ഫ്ലവര്‍ ക്രിസ്പി ഫ്രൈ റെഡി.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.