??????? ??????

ഓറഞ്ച് കേക്ക് ഇന്‍ കുക്കര്‍

ഓവന്‍ വേണമെന്നില്ല, കുക്കറുണ്ടെങ്കില്‍ അനായാസം രുചികരമായ കേക്കുകള്‍ തയ്യാറാക്കാം

ചേരുവകള്‍:

  • മൈദ -2 കപ്പ്
  • മുട്ട -3 എണ്ണം
  • ബട്ടര്‍ -1 കപ്പ് (ഉപ്പില്ലാത്തത്)
  • പഞ്ചസാര -1 കപ്പ് (പൊടിച്ചത്)
  • ഓറഞ്ച് ജ്യൂസ് -1/4 കപ്പ്
  • ബേക്കിങ് പൗഡര്‍ -2 ടീസ്പൂണ്‍
  • ഉപ്പ് - 1/2 ടീസ്പൂണ്‍
  • ഓറഞ്ചിന്‍റെ തൊലി -1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

മൈദയും ബേക്കിങ് പൗഡറും ഉപ്പും നന്നായി അരിച്ചെടുത്ത് വെക്കുക.ഓറഞ്ച് ജ്യൂസ് തയാറാക്കി വെക്കുക. ഒരു ബൗളില്‍ ബട്ടറും പഞ്ചസാരയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്ത് നല്ല സോഫ്റ്റ് ആകുന്നതുവരെ ബീറ്റ് ചെയ്യുക. അതിലേക്ക് ഓറഞ്ച് ജ്യൂസ്, തൊലി എന്നിവ ചേര്‍ത്ത് നന്നായി സോഫ്റ്റ്  ആകുന്നതുവരെ ബീറ്റ് ചെയ്യുക. ശേഷം അരിച്ചുവെച്ച കൂട്ട് ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം അടുപ്പില്‍ ഒരു പരന്ന പാന്‍ വെച്ച് അതിനു മുകളില്‍ കുക്കര്‍ വെച്ച് ചൂടാകുമ്പോള്‍ അല്‍പം നെയ്യ് ഒഴിച്ച് തടവി കേക്ക് കൂട്ട് ഒഴിച്ച് ചെറു തീയില്‍ വേവിച്ചെടുക്കുക. (പരന്ന പാന്‍ വെച്ചിട്ട് കുക്കര്‍ വെക്കുകയാണെങ്കില്‍ അടിഭാഗം കരിഞ്ഞു പോകാതെ കിട്ടും.)

തയാറാക്കിയത്: ശരണ്യ വിനീത്, അഡ്മിന്‍ മലബാര്‍ അടുക്കള, കുവൈത്ത്.

Tags:    
News Summary - cakes in cooker orange cake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT