Posted On
date_range Updated On
date_range ബീഫ് ബാള്‍ കറി
ചേരുവകൾ:
- ബീഫ് -അര കിലോ
- ഉള്ളി - 100 ഗ്രാം
- പച്ചമുളക് -4 എണ്ണം
- ഇഞ്ചി -ഒരു കഷണം
- മുളകുപൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
- മസാലപ്പൊടി -ഒരു ടീസ്പൂണ്‍
- തേങ്ങ- അര
- തേങ്ങാപ്പാല്‍: ഒന്നാം പാല്‍ -അര കപ്പ്
- രണ്ടാം പാല്‍ -ഒരു കപ്പ്
പാചകം ചെയ്യുന്ന വിധം:
ബാളുകള്‍ ഉണ്ടാക്കാന്‍ ഇറച്ചി അരച്ചെടുക്കണം. അതില്‍ ഒന്നര ടീസ്പൂണ്‍ മസാലപ്പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ഉപ്പ് ആവശ്യത്തിന്, മുട്ട ഒന്ന്, നനച്ച് പിഴിഞ്ഞെടുത്ത റൊട്ടി ഒരു കഷണം എന്നിവ ചേര്‍ത്ത് കുഴച്ചെടുത്ത് ബാളുകളാക്കുക. ഗ്രേവി ഉണ്ടാക്കാന്‍ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞത് വഴറ്റിയതിനു ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മസാലപ്പൊടി എന്നിവ ക്രമത്തില്‍ ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി രണ്ടാം തേങ്ങാപ്പാല്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക, ഇതില്‍ ഇറച്ചി ബാളുകള്‍ ഇട്ട് വേവിക്കുക. 15 മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ വേവിച്ച് ഒന്നാം പാലും ഒഴിച്ച് വേപ്പില, വറ്റല്‍മുളക് പൊടിച്ച് താളിച്ചെടുക്കുക.
തയാറാക്കിയത്: അഞ്ജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.