Posted On
date_range Updated On
date_range ഹണി ജോയ്സ്
ആസ്ട്രേലിയയിലെ പാർട്ടികളിൽ കണ്ടു വരുന്നതും പ്രത്യേകിച്ച് കുട്ടികൾക്ക് ഇഷ്ടമുള്ളതുമായ ഒരു വിഭവമാണിത്.
ചേരുവകൾ:
- ബട്ടർ –90 ഗ്രാം
- പഞ്ചസാര –1/3 കപ്പോ അതിൽ കുറവോ
- തേൻ – 2 ടേബ്ൾ സ്പൂൺ
- കോൺഫ്ലക്സ് – 5 കപ്പ്
തയാറാക്കേണ്ടവിധം:
ഓവൻ 180 ഡിഗ്രി ചൂടാക്കിവെക്കുക. ശേഷം കോൺഫ്ലക്സ് ഒരു പാത്രത്തിൽ എടുത്തുവെക്കുക. ചെറിയ ചൂടിൽ ബട്ടർ, പഞ്ചസാര, തേൻ ഇവ നന്നായി യോജിപ്പിച്ച് തിളക്കും മുമ്പ് ഓഫ് ചെയ്യുക. ഈ മിശ്രിതം ചൂടോടു കൂടി കോൺഫ്ലക്സിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഉടൻ തന്നെ കപ്പ്കേക്ക് പാത്രങ്ങളിലേക്ക് പകർന്ന് ഓവൻ 160 ഡിഗ്രിയാക്കി പത്തു മിനിറ്റു വരെ ബേക്ക്ചെയ്യുക. മുകൾവശം ക്രിസ്പി ആകുംവരെ ഓവനിൽ തന്നെ വെക്കുക. തണുത്തു എന്ന് ഉറപ്പു വരുത്തിയ ശേഷം കഴിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.