നാടൻ ആടിന്റെ തലക്കറി ആയാലോ?
ആവശ്യമുള്ള സാധനങ്ങൾ:
- ആടിന്റെ തല -ഒന്ന്
- സവാള -രണ്ട്
- തക്കാളി -ഒന്ന്
- ഇഞ്ചി ചതച്ചത് -കഷണം
- വെളുത്തുള്ളി ചതച്ചത് -പത്ത് അല്ലി
- മല്ലിപ്പൊടി -രണ്ട് ടേബിള്‍ സ ്പൂണ്
- മുളക് പൊടി -ഒരു ടേബിള്‍ സ്പൂണ്‍
- കുരുമുളകുപൊടി -രണ്ട് ടീസ്പൂണ്‍
- മഞ്ഞള്‍ പ്പൊടി -അര ടേബിള്‍ സ്പൂണ്‍
- ഗരം മസാല -ഒന്നര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- വെളിച്ചെണ്ണ -ആവശ്യത്തിന്
- കറിവേപ്പില -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആടിന്റെ തല തൊലി മാറ്റി ചെറുതായി മുറിച്ചു കഴുകി എടുക്കുക. അതിനു ശേഷം ഒരു സ്പൂൺ കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും അൽപം മസാലപ്പൊടിയും തല വേവാൻ ആവശ്യത്തിന് വെള്ളവും ചേർത്ത് തല കുക്കറിൽ വേവിക്കുക. അഞ്ച് വിസിൽ വന്നാൽ അടുപ്പിൽനിന്ന് മാറ്റി വെയ്ക്കുക. ഉടനെ കുക്കർ തുറക്കരുത്. മുളക്പൊടി മല്ലിപൊടി മഞ്ഞൾപ്പൊടി ഗരംമസാല കുരുമുളകുപൊടി എന്നിവ ചീനച്ചട്ടിയില്‍ ചെറുചൂടില്‍ വറുത്ത് മാറ്റി വെക്കുക.
അതിനു ശേഷം അടി കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് അതിലേക്ക് സവാള, ചെറിയ ഉള്ളി, ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ഇട്ട് നല്ലതു പോലെ വഴറ്റി എടുക്കുക. ഉള്ളി നല്ലതു പോലെ വഴന്നു വരുമ്പോൾ വറത്തു വെച്ചിരിക്കുന്നപൊടികൾ ചേർത്ത് വഴറ്റുക. അതിലേക്ക് തക്കാളി അരിഞ്ഞതും കുറച്ചു വെള്ളവും ചേർത്ത് ഒരു മിനിറ്റ് അടച്ചു വേവിക്കുക. അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം.
അതിലേക്ക് വേവിച്ചു വെച്ച തലയും തല വെന്ത വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക. ചാറ് വറ്റി കറി കുറുകി തുടങ്ങുമ്പോൾ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി കറിവേപ്പില ചേര്‍ത്ത് താളിച്ച് കറിയിലേക്ക് തന്നെ ഒഴിച്ചിളക്കി ചൂടോടെ ഉപയോഗിക്കുക.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.