Posted On
date_range Updated On
date_range ജീരകക്കഞ്ഞി
ചേരുവകള്‍:
- പൊടിയരി -അര കിലോ
- തേങ്ങ -അര മുറി
- നല്ല ജീരകം -ഒരു ടീസ്പൂണ്‍
- ചുവന്നുള്ളി -9 എണ്ണം
- ഉലുവ -അര ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- നെയ്യ് -വറവിന് ആവശ്യമായത്
തയാറാക്കുന്ന വിധം:
പൊടിയരി ഉലുവ എന്നിവ വെള്ളം ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തതിനു ശേഷം നന്നായി ഉടക്കുക. തേങ്ങ, നല്ല ജീരകം, അഞ്ച് ചുവന്നുള്ളി മഞ്ഞള്‍ പൊടി ഇവ അരച്ച് ഉടച്ചുവെച്ച കൂട്ടിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ ഇറക്കി വെക്കുക. നാല് ചുവന്നുള്ളി വട്ടത്തിലരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് വറവിട്ട് ഉപയോഗിക്കാം.
തയാറാക്കിയത്: ഉമ്മുഅമ്മാര്‍, മനാമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.