Posted On
date_range Updated On
date_range ബീഫ് കട്‌ലീസ്
ചേരുവകള്‍:
- ബീഫ് -അര കിലോ
- മുളക്പൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- സവാള (പൊടിയായി അരിഞ്ഞത്) -3 എണ്ണം
- പച്ചമുളക് (വലുത് ചെറുതായി മുറിച്ചത്) -5 എണ്ണം
- ഇഞ്ചി (പൊടിയായി അരിഞ്ഞത്) -ഒരു ടീസ്പൂണ്‍
- വെളുത്തുള്ളി (പൊടിയായി അരിഞ്ഞത്) -ഒരു ടീസ്പൂണ്‍
- മല്ലിയില, കറിവേപ്പില (പൊടിയായി അരിഞ്ഞ്) -2 ടീസ്പൂണ്‍
- മുട്ട -ഒന്ന്
- മൈദ -5 ടേബിള്‍ സ്പൂണ്‍
- എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ബീഫ് കഴുകി വെള്ളം വാര്‍ത്തതിന് ശേഷം രണ്ടാമത്തെ ചേരുവ ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. ശേഷം ബീഫ് നീളത്തില്‍ പിച്ചിക്കീറി എടുക്കുക, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില, മുട്ട, മൈദ, ബീഫും നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വെക്കുക. കൈയില്‍ എണ്ണ തടവി ഉരുളകള്‍ ചെറുതായി ഒന്നമര്‍ത്തി ചൂടായ എണ്ണയില്‍ വറുത്തു കോരുക.
തയാറാക്കിയത്: തസ്നി ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.