ഈത്തപ്പഴം പൊരി

ചേരുവകൾ:

  1. ഈത്തപ്പഴം -1/2 കിലോഗ്രാം
  2. തേങ്ങ ചിരവിയത് -ഒരു മുറി
  3. പഞ്ചസാര -അരകപ്പ്
  4. മൈദ -രണ്ട് കപ്പ്
  5. ഉപ്പ്, എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഈത്തപ്പഴം കുരുകളഞ്ഞ് നന്നായി ഉടച്ച് പൊടിച്ചെടുക്കുക. തേങ്ങ ചിരവിയതും പഞ്ചസാരയും യോജിപ്പിക്കുക. ഇത് ഈത്തപ്പഴം പൊടിച്ചതില്‍ ചേര്‍ത്ത് നന്നായി കുഴച്ച് കൈകൊണ്ട് ഉരുളകളാക്കി വട്ടത്തില്‍ വടയുടെ രൂപത്തില്‍ പരത്തുക. മൈദയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കി പരത്തി വെച്ച ഓരോന്നും മൈദയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

ത‍യാറാക്കിയത്: സാബിറ ഹമീദ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 04:34 GMT