Posted On
date_range Updated On
date_range ഈന്തപ്പഴം പൊരി
ചേരുവകള്‍:
- ഈന്തപ്പഴം-അര കിലോഗ്രാം
- തേങ്ങ ചിരകിയത്-ഒരു മുറി
- പഞ്ചസാര-അരക്കപ്പ്
- മൈദ-രണ്ടു കപ്പ്
- ഉപ്പ്-ഒരു നുള്ള്
- എണ്ണ-ആവശ്യത്തിന്
തയാറാക്കുന്നവിധം:
ഈന്തപ്പഴം കുരുകളഞ്ഞ് ഉടച്ചെടുക്കുക. തേങ്ങ ചിരവിയതും പഞ്ചസാരയും യോജിപ്പിക്കുക. ഇത് ഈന്തപ്പഴത്തില്‍ ചേര്‍ത്ത് നന്നായി കുഴച്ച് ഉരുളകളാക്കി വടയുടെ രൂപത്തില്‍ പരത്തുക. മൈദയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മാവുണ്ടാക്കുക. പരത്തിവെച്ച ഈന്തപ്പഴക്കൂട്ട് ഓരോന്നും മൈദയില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക.
തയാറാക്കിയത്: പുത്തലത്ത് സാബിറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.