വിന്‍റേജ്​ സ്​റ്റൈലിൽ ടിയേഴ്​ഡ്​ ഗൗൺ

തികച്ചും റെട്രോ ലുക്ക്‌ നൽകുന്ന ഒരു ഫാഷനാണ് നിരയുള്ള ഗൗൺ (tiered style) അഥവാ നോവൽറ്റി ഗാതേഡ്​ ഗൗൺ. ഇടുപ്പ്​ മുതൽ താഴേക്ക് പല തട്ടുകളായി ഞൊറിവുകൾ കൂട്ടി താഴത്തെ ലയർ ആവുമ്പോഴേക്കും നല്ല ഫ്ലയർ ആകുന്ന രീതിയാണ് നിരയുള്ള ഗൗൺ. ഫ്ലോറൽ/പ്ലെയിൻ ഫാബ്രിക്കിൽ ചെയ്യാവുന്ന പാറ്റേണാണിത്. ഹൈ നെക്ക്​ കോളറും ബിഷപ്പ്​ സ്ലീവും നിരയുള്ള ഗൗണിന് ഒരു വി​േൻറജ്​ ലുക്ക്‌ നൽകുന്നു.

ബിഷപ്പ്​ സ്ലീവ്​ എന്നാൽ നീളം കൂടിയതും സ്ലീവി​െൻറ അറ്റം മടക്കുകൾ അല്ലെങ്കിൽ ഞൊറികളാൽ ചുരുക്കി പ്ലൈയ്​ൻ ബാൻഡ്​ സ്​കിൻ ഫിറ്റ്​ രീതിയിൽ പിടിപ്പിക്കുന്ന രീതിയാണ്. ബിഷപ്പ്​ സ്ലീവ്​ ഒഴുകികിടക്കുന്ന ഫാബ്രിക്കിൽ നന്നായി ചേർന്ന് പോവും. വളരെ സ്​ത്രൈണത നൽകുന്ന ഒരു ഫാഷൻ കൂടിയാണിത്. സ്ലിം ആയിട്ടുള്ളവർക്കാണ് ഈ ഫാഷൻ നന്നായി ചേരുന്നത്.1850 കളിൽ വലിയ ബിഷപ്പ്​ സ്ലീവ്​ ആയിരുന്നു പ്രചാരം.

എന്നാൽ 1890 ആയപ്പോ​ഴേക്കും ചെറിയ സൈസിൽ ഉള്ള ബിഷപ്പ്​ സ്ലീവ്​ ഫാഷൻ ആയി മാറിക്കഴിഞ്ഞു. വർഷങ്ങൾ ഇപ്പുറവും ബിഷപ്പ്​ സ്ലീവ് സ്​റ്റൈൽ ഫാഷൻ ലോകം നെഞ്ചിലേറ്റുന്നു. മോഡൽ ധരിച്ചിരിക്കുന്ന ഗൗൺ സ്​ഖദ മെറ്റീയൽ ഉപയോഗിച്ച്​ ചെയ്​തിരിക്കുന്നതാണ്​. ക്രേപ്​/ക്രേപ്​ സിൽക്​/ ഷിഫോൺ/ജോർജറ്റ്​ തുടങ്ങിയ ഫാബ്രിക്കിലും ഈ പാറ്റേൺ ചെയ്യാവുന്നതാണ്.

Models: Chinnu Suresh, Photography: Anshad Guruvayoor


Tags:    
News Summary - Vintage style Tiered Gown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.