ഓസ്ട്രേലിയൻ ഓപ്പൺ; ജെല്ലിഫിഷ് മാതൃകയിലുള്ള വസ്ത്രത്തിൽ തിളങ്ങി നവോമി ഒസാക്ക

മെൽബണിലെ ഓസ്ട്രേലിയൻ ഓപ്പൺ മത്സരവേദിയിൽ ടെന്നീസിലെ വൈഭവം കൊണ്ട് മാത്രമല്ല, മറിച്ച് വ്യത്യസ്തവും സ്റ്റൈലിഷുമായ വസ്ത്രധാരണം കൊണ്ടും ശ്രദ്ധനേടിയിരിക്കുകയാണ് നവോമി ഒസാക്ക. ജപ്പാനിൽ നിന്നുള്ള മുൻ ലോക ഒന്നാം നമ്പർ താരം ചൊവ്വാഴ്ച നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ വ്യത്യസ്തമായ എൻട്രൻസാണ് നടത്തിയത്.

28കാരിയായ ഒസാക്ക ഇതിനു മുമ്പും തന്‍റെ ഫാഷൻ സ്റ്റേറ്റ്മെന്‍റുകൾ കൊണ്ട് ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. വെളുത്ത തൊപ്പിയും കുടയും മൂടുപടവും ചേർന്ന വേഷമായിരുന്നു നവോമി ഒസാക്കിയുടേത്. ജെല്ലിഫിഷിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തത്.

തന്‍റെ രണ്ടു വയസ്സുകാരിയായ മകൾ ഷായ്ക്ക് ഒരു കഥ വായിച്ചു കൊടുക്കുന്നതിനിടയിലാണ് ഈ വസ്ത്രത്തിന്‍റെ ആശയം ഉദിച്ചത്. ക്രൊയേഷ്യയുടെ അന്റോണിയ റൂസിച്ചിനെതിരെ ആയിരുന്നു ജപ്പാന്‍റെ നവോമ് ഒസാക്കിയുടെ മത്സരം.

Tags:    
News Summary - Naomi Osaka Makes A Jaw-Dropping Australian Open Entry In 'Jellyfish' Outfi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.