മു​ഹ​മ്മ​ദ്

ഫ​സ​ൽ

വസ്ത്ര ഡിസൈനിങ്ങിൽ ഒന്നാമനായി ബിഹാർ സ്വദേശി

തലശ്ശേരി: എറണാകുളത്ത് നടന്ന സംസ്ഥാന കരകൗശല മേളയിൽ ഗാർമെന്റ് മേക്കിങ്ങിൽ ഒന്നാമനായി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥി മുഹമ്മദ് ഫസൽ. ബിഹാർ സെൻട്രൽ പട്ന ഖഗാഡിയ സ്വദേശിയായ മുഹമ്മദ് ഫസൽ പത്തുവർഷം മുമ്പാണ് കുടുംബസമേതം തലശ്ശേരിയിൽ എത്തിയത്.

തലശ്ശേരി ചാലിൽ നായനാർ കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അഫ്താബിന്റെയും ബേബി ഖാത്തൂണിന്റെയും ഏഴംഗ കുടുംബത്തിലെ മൂത്ത അംഗമാണ്. നാലാം ക്ലാസ് മുതൽ കേരളത്തിൽ പഠിക്കുന്ന ഫസൽ, ചെറുപ്പം മുതലേ പിതാവിനെ തയ്യലിൽ സഹായിക്കാറുണ്ട്.

എട്ടാം ക്ലാസ് മുതൽ സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തുടങ്ങിയ ഫസലിന് ഭാവിയിൽ നിഫ്റ്റിൽ ടെക്സ്റ്റൈൽ ഡിസൈനർ കോഴ്സിന് ചേരാനാണ് ആഗ്രഹം.

Tags:    
News Summary - A native of Bihar became the first in clothing designing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.