ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ്. ദിവസവും രാവിലെയോ ജോലിസമയത്തെ ഇടവേളകളിലോ ടോയ്‌ലെറ്റ് ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം ആളുകളില്‍ കൂടിവരികയാണ്. കിട്ടുന്ന അല്‍പം സമയത്ത് സോഷ്യല്‍മീഡിയയിലെ ഒരു റീല്‍ അധികം കാണാന്‍ കഴിയുമെങ്കില്‍ അതാകാം എന്ന് കരുതുന്ന ആളുകളാണ് ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലേറെയും.
ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ബാക്ടീരിയ പടരുന്നതിന് കാരണമാകുന്നുണ്ട്. ഉപയോഗത്തിന് ശേഷം ടോയ്‌ലെറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ നിരവധി ബാക്ടീരിയകള്‍ പുറത്തേക്കെത്തുന്നുണ്ട്. അവ ഫോണിലൂടെ വാഷ്‌റൂമിന് പുറത്തേക്ക് വരുന്നത് തടയാനാണ് അവിടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം വിലക്കുന്നത്. ഇങ്ങനെ പുറത്തെത്തുന്ന ബാക്ടീരിയ വയറുവേദനയ്‌ക്കോ മറ്റ് അസുഖങ്ങള്‍ക്കോ കാരണമാകുന്നു.
ഫോണില്‍ സ്‌ക്രോള്‍ ചെയ്ത് ഒരുപാട് നേരം ടോയ്‌ലെറ്റില്‍ ഇരിക്കുന്നതിലൂടെ മലാശയത്തിലെ സിരകളില്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാവുകയും മൂലക്കുരുവിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. കിവി പഴം, ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, പിയേഴ്‌സ്, പ്‌ളം, വിറ്റാമിന്‍ സി തുടങ്ങിയവ കഴിക്കണം. മഗ്‌നീഷ്യം ഓക്‌സൈഡ് അല്ലെങ്കില്‍ മഗ്‌നീഷ്യം സിട്രേറ്റ് പോലുള്ള വസ്തുക്കള്‍ അടങ്ങിയ സപ്ലിമെന്റ് കഴിക്കുന്നതും മലബന്ധം അകറ്റും.
കൂടാതെ തെറ്റായ ഇരുത്തം നടുവേദനക്കും നീണ്ടനേരം ഫോണിലേക്ക് നോക്കുന്നത് കഴുത്ത് വേദനക്കും കാരണമാകുന്നു. പുസ്തകം ഉപയോഗിക്കാമോ എന്ന് ചോദിക്കുന്നവരുണ്ട്. കൂടുതല്‍ സമയം അവിടെ ചെലവഴിക്കാതിരിക്കുക. പുസ്തകമോ മൊബൈല്‍ഫോണോ മറ്റെന്ത് സാധനങ്ങളും ടോയ്‌ലെറ്റിലേക്ക് കൊണ്ടുപോവാതിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.