ജീ​വി​ത​പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ 'അ​ക്പാ​ഹി​'യു​ടെ ബ​ധി​ര​സം​ഗ​മം

ആ​ലു​വ: ശ്ര​വ​ണ-​സം​സാ​ര വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് ജീ​വി​ത പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. ശ്ര​വ​ണ-​സം​സാ​ര വൈ​ക​ല്യ​മു​ള്ള​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഓ​ൾ കേ​ര​ള പേ​ര​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഹി​യ​റി​ങ് ഇം​പ​യേ​ർ​ഡ് (അ​ക്പാ​ഹി) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​തി​നു​ള്ള വേ​ദി​യൊ​രു​ക്കു​ന്ന​ത്. ആ​ലു​വ തോ​ട്ടു​മു​ഖം വൈ.​എം.​സി.​എ​യി​ൽ ഞാ​യ​റാ​ഴ്ച 2.30നാ​ണ് 'ബ​ധി​ര​സം​ഗ​മം' സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഉ​ല്ലാ​സ് കെ. ​തോ​മ​സ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ക്പാ​ഹി​യു​ടെ 14ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന​വും ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും തോ​ട്ടു​മു​ഖം വൈ.​എം.​സി.​എ ഹാ​ളി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​കെ.​വി. ജ​യ​ച​ന്ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തും. 10ന്​ ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ബേ​ബി ജോ​സ​ഫ്, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ആ​ർ.​കെ. ശി​വ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. എ​ൻ.​ടി. ബോ​സ്, ട്ര​ഷ​റ​ർ സു​രേ​ഷ്​ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Deaf association to find a life partner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT