കോവിഡ്-19ന്​ ആറുമാസം തികയുന്നു. ശ്വസനത്തിലൂടെയോ രോഗാണു പതിക്കുന്ന പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയോ പകരുന്ന ഈ രോഗത്തിനെതിരെ മൂന്നു പ്രധാന പ്രതിരോധമാർഗങ്ങളാണ് നമ്മൾ നാളിതുവരെ കൈകൊണ്ടുവന്നത്; ശാരീരിക അകലം, കൈകളുടെ ശുചിത്വം, മാസ്​ക്കുകളുടെ ഉപയോഗം. പ്രതിരോധമാർഗങ്ങളിൽ കൈകളുടെ ശുചിത്വംകൊണ്ടു മാത്രം 55 ശതമാനം, മാസ്​ക്കുകൊണ്ടു മാത്രം 68 ശതമാനം, കൈകളുടെ ശുചിത്വം, മാസ്ക്, ഗ്ലൗസ്, മറ്റു സുരക്ഷാകവചങ്ങൾ എന്നിവ ഒരുമിച്ച്​ ഉപയോഗിച്ചാൽ 91 ശതമാനം എന്നിങ്ങനെ രോഗവ്യാപനസാധ്യത കുറയുന്നതായി പഠനങ്ങൾ പറയുന്നു.
 

മാസ്​ക്കുകൾ
ഏതൊരു മാസ്​ക്കിനും പ്രധാനമായും രണ്ടു ധർമങ്ങളാണുള്ളത്. ഒന്ന്​, ഉറവിട നിയന്ത്രണം (Source control). ഉപയോഗിക്കുന്നയാൾക്ക് രോഗമുണ്ടെങ്കിൽ അതു മറ്റുള്ളവർക്ക് പകരുന്നത് തടയുന്നു. രണ്ട്​, വ്യക്തിസുരക്ഷ (Personal protection). ഉപയോഗിക്കുന്നയാൾക്കു മറ്റുള്ളവരിൽനിന്നു രോഗം പകരുന്നത് തടയുന്നു. ഒരു മണിക്കൂറിൽ നമ്മൾ ശരാശരി 16-20 തവണ നമ്മുടെ മുഖത്തു സ്പർശിക്കാറുണ്ട്. കണ്ണിലും മൂക്കിലും വായിലും ഇടക്കിടെ തൊടുന്നത് ഒഴിവാക്കുക എന്നതും കോവിഡിനെ തടയാൻ അത്യന്താപേക്ഷിതമാണ്. മാസ്​ക്കി​​​​​െൻറ ഉപയോഗം ഇതൊരു പരിധിവരെ സാധ്യമാക്കുന്നു. എന്നാൽ, മാസ്​ക്കി​​​​​െൻറ മുൻവശത്തു സ്പർശിക്കുന്നത് കൂടുതൽ അപകടകരമാണെന്നുള്ള വസ്തുത മറക്കേണ്ട.

തുണി മാസ്ക്
മൂന്നു പാളികളുള്ള കോട്ടൺതുണി മാസ്ക് ആണ് അഭികാമ്യം. നടുവിലെ പാളി നോൺ-വോവെൻ ഫാബ്രിക് ആയാൽ നല്ലത്. പൊതുജനങ്ങൾ പൊതു ഇടങ്ങളിൽ തുണി മാസ്ക് ധരിക്കണം. ഇവ ഉപയോഗശേഷം അണുമുക്തമാക്കി വീണ്ടും ഉപയോഗിക്കാം. തുണി മാസ്​ക്കുകൾ 40 ശതമാനം ഉറവിടനിയന്ത്രണവും 50-60 ശതമാനം വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു.

മാസ്ക് ഉപയോഗിക്കാൻ പാടില്ലാത്തവർ

•രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ
•അബോധാവസ്ഥയിൽ ഉള്ളവർ
•ശ്വാസതടസ്സം നേരിടുന്നവർ
•സ്വയം മാസ്ക് ഊരിമാറ്റാൻ കഴിയാത്തവർ
മാസ്ക് അഴിക്കുമ്പോൾ ശ്രദ്ധിക്കുക
•മാസ്​ക്കി​​​​െൻറ മുൻഭാഗത്തു സ്പർശിക്കാതെ ചരടുകളിൽ മാത്രം പിടിച്ച്​ അഴിച്ചുമാറ്റുക.
•ആദ്യം താഴത്തെ ചരടും പിന്നീട് മുകളിലത്തെ ചരടും അഴിക്കുക.
•അഴിച്ചുമാറ്റിയ മാസ്ക് ഉടൻ തന്നെ അണുമുക്തമാക്കുക.
•മാസ്ക് അഴിച്ചുമാറ്റിയശേഷം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്​ കുറഞ്ഞത് 20 സെക്കൻഡ്​ കൈകൾ അണുമുക്തമാക്കുക.
എങ്ങനെ അണുമുക്തമാക്കാം?
•ഉപയോഗിച്ച മാസ്ക് സോപ്പുലായനിയിൽ മുക്കിവെക്കുക. ശേഷം വൃത്തിയായി കഴുകി വെയിലത്തു ഉണക്കിയെടുക്കുക.
•വെയിലില്ലാത്ത സാഹചര്യത്തിൽ പ്രഷർ കുക്കറിൽ വെള്ളത്തോടൊപ്പം 10 മിനിറ്റ് അല്ലെങ്കിൽ സാധാരണ പാത്രത്തിൽ തിളക്കുന്ന വെള്ളത്തിൽ 15 മിനിറ്റ് പുഴുങ്ങിയശേഷം ഉണക്കിയെടുക്കാം.
•ഇസ്തിരിയോ മറ്റോ ഉപയോഗിച്ച് 15 മിനിറ്റ് ചൂട് കൊടുക്കുന്നത് മറ്റൊരു നല്ല മാർഗമാണ് .
•അണുമുക്തമാക്കിയ മാസ്ക് വൃത്തിയുള്ള പ്ലാസ്​റ്റിക് കവറിൽ സീൽ ചെയ്തുസൂക്ഷിക്കാം.

തുണി മാസ്​കുകൾ ഉപയോഗിക്കുമ്പോൾ
•ഉപയോഗത്തിനു മുമ്പ്​ മാസ്ക് വൃത്തിയായി കഴുകി ഉണക്കുക
•മാസ്​ക്​ ധരിക്കുന്നതിനു മുമ്പ്​ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ 20 സെക്കൻഡ്​ കൈകൾ ശുചിയാക്കുക.
•മാസ്ക് മൂക്കും വായും മുഴുവനായും മൂടുന്ന തരത്തിലായിരിക്കണം
•ഇടക്കിടെ മാസ്ക് കഴുത്തിലേക്കോ താടിയിലേക്കോ താഴ്ത്തി​വെക്കാൻ പാടില്ല.
•മാസ്​ക്കി​​​​െൻറയും മുഖത്തി​​​​െൻറയും ഇടയിൽ വിടവ് ഉണ്ടാകരുത്.
•നനവ് തോന്നിയാൽ മാസ്ക് ഉടനടി മാറ്റി മറ്റൊന്ന് ധരിക്കുക.
•ആറു മണിക്കൂറിൽ കൂടുതൽ ഒരേ മാസ്ക് ധരിക്കരുത്.
•ഉപയോഗശേഷം മാസ്ക് അണുമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കരുത്.
•ഓരോ കുടുംബാംഗത്തിനുംവെവ്വേറെ മാസ്ക് ഉണ്ടായിരിക്കണം.
•മറ്റൊരാളുടെ മാസ്ക് മാറി ഉപയോഗിക്കാതെയിരിക്കാൻ ശ്രദ്ധിക്കണം.
•ഉപയോഗത്തിലിരി​െക്ക മാസ്​ക്കി​​​​െൻറ മുൻഭാഗത്തു സ്പർശിക്കരുത്. അഥവാ സ്പർശിക്കാനായിടയായാൽ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുമുക്തമാക്കണം.
•ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വീടിനുള്ളിൽ വെക്കുകയോ പുറത്തു വലിച്ചെറിയുകയോ ചെയ്യരുത്. കുട്ടികളോ വളർത്തുമൃഗങ്ങളോ ഉപയോഗിച്ച മാസ്​ക്കുമായി സമ്പർക്കം വന്നാൽ പ്രത്യാഘാതം ഭീകരമായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.