?????????? ?????? ????????? ????????????? ?????????

ഇതര സംസ്ഥാന ദമ്പതികൾക്ക്​ നടുറോഡിൽ മർദനം; ആൾകൂട്ടം നോക്കിനിന്നു

അമ്പലവയൽ (വയനാട്​): ടൗണിൽ ഇതര സംസ്ഥാന യുവതിക്കും ഭർത്താവിനും നേരെ പ്രദേശവാസിയുടെ ആക്രമണം. കഴിഞ്ഞ ഞായറാഴ്ച രാത്രി എ​േട്ടാടെ ടൗണിലെ കേരള ഗ്രാമീൺ ബാങ്കിന് സമീപത്താണ്​ പാലക്കാട് വെസ്​റ്റ്​ യാക്കര സ്വദേശി നൂറായി സുനീറിനും കൂടെയുണ്ടായിരുന്ന യുവതിക്കും മർദനമേറ്റത്. നരിക്കുണ്ട് പായിക്കൊല്ലി കയറ്റുതറ സജീവാനന്ദ് (39) ആണ് ആൾക്കൂട്ടം നോക്കിനിൽക്കെ യുവതിയെയും യുവാവിനെയും ക്രൂരമായി മർദിച്ചത്.

യുവാവിനെയാണ്​ ആദ്യം മർദിച്ചത്​. നിലത്തു വീണ യുവാവിനെ വീണ്ടും മർദിക്കുന്നതിനിടെ തടയാനെത്തിയ യുവതിയെ സജീവാനന്ദ് അസഭ്യം പറയുകയും തുടർന്ന് മുഖത്തടിക്കുകയും ചെയ്​തു. അടിയേറ്റ യുവതി തന്നെ തല്ലിയത്​ എന്തിനാണെന്ന് തമിഴിൽ ചോദിക്കുകയും കൂടിനിന്നവരോട് സഹായം അഭ്യർഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇതേസമയം, സ്ഥലത്തെത്തിയ പൊലീസ് മർദനമേറ്റ യുവതിയോടും യുവാവിനോടും പരാതിയുണ്ടോ എന്ന് ചോദിച്ചെങ്കിലും പരിഭ്രാന്തരായ അവർ പരാതി നൽകാൻ തയാറായില്ല. സംഭവശേഷം സ്വന്തം കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സജീവാനന്ദിനെ കൂടിനിന്ന നാട്ടുകാർ തടഞ്ഞുവെച്ചു. യുവതിക്ക് പരാതി ഇല്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതായി ദൃക്​സാക്ഷികൾ പറഞ്ഞു. കേസെടുക്കാതെ ഇരുകൂട്ടരെയും വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. ഞായറാഴ്ച രാത്രിയോടെ പ്രദേശത്തുനിന്ന് മടങ്ങിയ യുവതിയെയും യുവാവിനെയും കുറിച്ച് പിന്നീട് വിവരം ലഭ്യമല്ലെന്ന് അമ്പലവയൽ പൊലീസ് പറഞ്ഞു. അതേസമയം, വനിത കമീഷൻ സ്വമേധയാ കേസെടുത്തു.

സ്​റ്റേഷൻ എസ്.ഐ പറയുന്നത്​ ഇങ്ങനെ: ജോലിയുടെ ഭാഗമായി പ്രദേശത്തെ റിസോർട്ടിൽ എത്തിയ യുവതിയും യുവാവും സജീവാനന്ദുമായി പണമിടപാടു സംബന്ധിച്ച തർക്കമാണ് മർദനത്തിന് കാരണമായത്​. ഇവർ മദ്യലഹരിയിലായിരുന്നു. സംഭവം അറിഞ്ഞ് സ്​റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ സ്ഥലത്ത് എത്തിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. എന്നാൽ, യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ചൊവ്വാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ സജീവാനന്ദനെതിരെ തടഞ്ഞുവെക്കൽ, അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസ് രജിസ്​റ്റർ ചെയ്​തു. അന്വേഷണം പുരോഗമിക്കുകയാണ്​. ഇതര സംസ്ഥാന യുവാവ് നൽകിയ വിലാസത്തിൽ ബന്ധപ്പെടുന്നുണ്ട്​. മാനന്തവാടി ഡിവൈ.എസ്.പി സ്​റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ​

ദമ്പതികളെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി- മന്ത്രി
തിരുവനന്തപുരം: വയനാട്ടില്‍ ദമ്പതികള്‍ ക്രൂരമര്‍ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. സംഭവം വേദനാജനകമാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണം. ഉത്തരേന്ത്യൻ മാതൃകയിൽ ആള്‍ക്കൂട്ട ആക്രമണം സ്ത്രീകള്‍ക്കുനേരെ നടക്കുന്നത് സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് പുരോഗതി നേടിയ കേരളത്തിന് ഭൂഷണമല്ല. ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാനും കഴിയില്ല. സംഭവത്തിൽ വനിതാ കമീഷന്‍ കേ​െസടുത്തിട്ടുണ്ട്. ദമ്പതികള്‍ക്ക് വനിത ശിശുവികസന വകുപ്പി​​​െൻറ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.

ദമ്പതികൾക്ക് മർദനം: പൊലീസിന്​ വീഴ്​ച -എം.സി. ജോസ​െഫെൻ
കൽപറ്റ: അമ്പലവയലിൽ യുവതിയെയും ഭർത്താവിനെയും പ്രദേശവാസിയായ ആൾ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്​ വീഴ്​ച സംഭവിച്ചെന്ന്​ വനിതാ കമീഷൻ അധ്യക്ഷ എം.സി. ജോസ​െഫെൻ. പൊലീസ്​ സ്​റ്റേഷന് തൊട്ടടുത്ത് നടന്ന സംഭവമായിട്ടും കേസെടുക്കാതെ പ്രതിയെ വിട്ടയച്ചു. മർദനത്തിൽ പരിക്കേറ്റ ദമ്പതികൾക്ക് ചികിൽസ നൽകാനും ആരും തയാറായില്ല. പ്രതിയെ എത്രയും വേഗം അറസ്​റ്റ്​ ചെയ്യണം. പരിക്കേറ്റ യുവതിയെയും ഭർത്താവിനെയും കണ്ടെത്തണം. ജില്ല പൊലീസ്​ മേധാവിയോട് അടിയന്തര റിപ്പോർട്ട് തേടിയതായും ജോസ​െഫെൻ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ വനിതാ കമീഷൻ അധ്യക്ഷ അമ്പലവയൽ പൊലീസ്​ സ്​റ്റേഷനിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കമീഷൻ ഡയറക്ടർ വി.യു. കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു. തമിഴ്നാട് സ്വദേശിയായ യുവതി പരാതി നൽകാൻ മടിച്ചാലും പൊലീസ്​ പ്രശ്നത്തിൽ ഇടപെടണമായിരുന്നു. ഒരു സ്​ത്രീയെയും യുവാവിനെയും മർദിക്കുന്നത് നോക്കിനിന്ന നാട്ടുകാർക്കും ധാർമിക ഉത്തരവാദിത്തമുണ്ട്. സ്​ത്രീകളെ കൈയേറ്റം ചെയ്യാനോ അപമാനിക്കാനോ ആർക്കും അവകാശമില്ലെന്ന് കമീഷൻ അധ്യക്ഷ പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾക്ക് സ്​ത്രീയെ വിധേയയാക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. കേരളത്തിൽ ഇതനുവദിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

കോണ്‍ഗ്രസിന് പങ്കില്ല; പൊലീസ് നടപടിക്ക്​ പൂര്‍ണപിന്തുണ -ബാലകൃഷ്​ണൻ
കല്‍പറ്റ: അമ്പലവയലില്‍ ഇതര സംസ്ഥാന സ്വദേശിയായ യുവതിക്കും യുവാവിനും മര്‍ദനമേറ്റ സംഭവത്തില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നും പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും ഡി.സി.സി പ്രസിഡൻറ്​ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ദമ്പതികളായ യുവതിയെയും യുവാവിനെയും മര്‍ദിക്കുന്നത് പ്രാദേശിക കോണ്‍ഗ്രസ് നേതാവാണെന്ന രീതിയില്‍ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസിന് ഈ സംഭവത്തില്‍ പങ്കില്ല. ഇത്തരം നടപടികളെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ആര് കുറ്റം ചെയ്താലും അവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ​​Tamil couple brutally thrashed in Ambalawayal- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.