തുഷാർ തെരഞ്ഞെടുപ്പിൽ മൽസരിക്കരുത്​ -വെള്ളാപ്പള്ളി

ആലത്തൂർ: ബി.ഡി.ജെ.എസ്, എസ്.എൻ.ഡി.പിയുടെ പോഷക സംഘടനയല്ലെന്നും തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തിനോട് യോജിപ്പില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്​ട്രീയമില്ലെന്നും ഒരു പാർട്ടിയുടെയും വാലാകാനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലത്തൂർ എസ്.എൻ കോളജിൽ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു.

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നിലപാട്​ മാറ്റിയതിനെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരും നിലപാട് മാറ്റിയവരാണല്ലോ എന്നായിരുന്നു മറുപടി. കോൺഗ്രസും ബി.ജെ.പിയും ആദ്യം കോടതി വിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞവരാണ്. ഇനി വരുന്ന വിധി കേസിൽ കക്ഷി ചേർന്നവരെല്ലാം അംഗീകരിക്കാൻ തയാറാവണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ സ്ഥാനാർഥിയായി മൽസരിക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ്​ ഇക്കാര്യത്തിൽ നിലപാട്​ വ്യക്​തമാക്കി വെള്ളാപ്പള്ളി ​നടേശൻ രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - ​Thushar vellapally Election contest-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.