കേരളത്തിലേക്കും തേജസ്​ എക്സ്​പ്രസി​െൻറ ചൂളംവിളി; കോയമ്പത്തൂർ-മംഗളൂരു റൂട്ടിൽ സർവീസ്​

കോഴിക്കോട്​: ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യ ട്രെയിൻ തേജസ്​ എക്​സ്​പ്രസ് കേരളത്തിൽ​ കോയമ്പത്തൂർ-മംഗളൂരു റൂട്ടിൽ സർവീസ്​ നടത്തുമെന്ന്​ റിപ്പോർട്ട്​. ഇൻറർസിറ്റിക്ക്​ സമാന്തരമായി സർവീസ്​ നടത്താനാണ്​ റെയിൽവേയുടെ പദ്ധതി. റെയിൽവേ വെബ്​സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിട്ടുണ്ട്​.

തിങ്കളാഴ്​ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സർവീസ്​. രാവിലെ ആറിന്​ മംഗളൂരുവിൽ നിന്ന്​ യാത്രയാരംഭിച്ച്​ ഉച്ചക്ക്​ 12.10ന്​ കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരിൽ നിന്ന്​ ഉച്ചക്ക്​​ 2.30ന്​ തിരിച്ച്​ വൈകുന്നേരം 4.50ന്​ കോഴിക്കോടും രാത്രി 8.40ന്​ മംഗളൂരുവിൽ എത്തുന്ന രീതിയിലാണ്​ ട്രെയിനി​​​െൻറ യാത്ര ക്രമീകരിച്ചിരിക്കുന്നത്​.

അതേസമയം, ട്രെയിനി​​​െൻറ യാത്രാക്കൂലി സംബന്ധിച്ച്​ അന്തിമ തീരുമാനമായിട്ടില്ല. പ്രീമിയം സൗകര്യങ്ങളോട്​ കൂടിയ ഇന്ത്യൻ റെയിൽവേയുടെ തീവണ്ടികളാണ്​ തേജസ്​ എക്​സ്​പ്രസ്​ ട്രെയിനുകൾ. ഡൽഹി-ലഖ്​നോ റൂട്ടിൽ സർവീസ്​ ആരംഭിച്ച തേജസ്​ ട്രെയിനിൽ 2400 രൂപയായിരുന്നു യാത്രക്കൂലി.

Tags:    
News Summary - ​Tejas express train service-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.