കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചരണം; കാസര്‍കോട്ട് ഒരാള്‍ക്കെതിരെ കേസ്​

തിരുവനന്തപുരം: കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജപ്രചാരണം നടത്തിയ കാസര്‍കോട് സ്വദേശിക്കെതിരെ കേസെടു ത്തു. കാസര്‍കോട് പള്ളിക്കര ഇമാദിനെതിരെയാണ് കേസെടുത്തത്. കോവിഡ്​ രോഗിയെന്ന്​ സ്വയം പരിചയപ്പെടുത്തിയാണ്​ ഇയാൾ പ്രചരണം നടത്തിയത്​.

കോവിഡ് രോഗത്തില്‍നിന്ന് മുക്തനാണെന്നും തനിക്കൊപ്പം ചികിത്സയിലുണ്ടായിരുന്ന പത്ത് പേരെയും വിവര ശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടുവെന്ന് പ്രചരിപ്പിക്കുയായിരുന്നു. വിവരം ചോര്‍ന്നതിനെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ചോർന്നുവെന്ന്​ ചൂണ്ടിക്കാട്ടി പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ഇയാളായിരുന്നു.

സർക്കാർ കണക്കുകൾ വ്യാജമാണെന്ന്​ പ്രചരിപ്പിച്ച രണ്ടുപേർ കണ്ണൂരിൽ അറസ്​റ്റിലായെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്​ കേസുകൾ പോസിറ്റീവാകുന്നത്​ മായാജാലമാണെന്നാണ്​ ഇയാൾ വാട്​സ്​ആപിലൂടെ പ്രചരിപ്പിച്ചത്​.

Tags:    
News Summary - ​Police Case Filed against person Spread Fake news -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.