ക്ഷേത്രനട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാട്​ ശരി​െയന്ന്​ മാളികപ്പുറം മേൽശാന്തി

സന്നിധാനം: യുവതി പ്രവേശനം ഉണ്ടായാൽ ക്ഷേത്രനട അടച്ചിടുമെന്ന ശബരിമല തന്ത്രിയുടെ നിലപാടിനെ അനുകൂലിച്ച്​​ മാളികപ്പുറം മേൽശാന്തി വി.എൻ അനീഷ്​ നമ്പൂതിരി. ക്ഷേത്രാചാര്യ കാര്യങ്ങളിൽ തന്ത്രിയാണ്​ തീരുമാനമെടുക്കേണ്ടത്​. ശബരിമലയിൽ ചിലർ ബോധപൂർവം പ്രശ്​നങ്ങൾ സൃഷ്​ടിക്കുകയാണെന്നും മാളികപ്പുറം മേൽശാന്തി പറഞ്ഞു.

പരികർമ്മികളുടെ നേതൃത്വത്തിൽ നടന്നത്​ നാമജപം മാത്രമാണ്​. ഇത്​ പ്രതിഷേധമല്ല. നാമജപം നടത്തിയവരുടെ പേര്​ വിവരങ്ങൾ ദേവസ്വം ബോർഡ്​ ചോദിച്ചിട്ടുണ്ട്​. സന്നിധാനത്തത്​ സായുധ പൊലീസ്​ എത്തിയത്​ ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്​ച യുവതികൾ നടപ്പന്തലിന്​ സമീപത്തെത്തിയപ്പോൾ ഇവർ പതിനെട്ടാം പടി ചവിട്ടിയാൽ ക്ഷേത്രനട അടച്ചിടുമെന്ന്​ തന്ത്രി ​െഎ.ജി ശ്രീജിത്തിനെ അറിയിച്ചിരുന്നു. ഇതിന്​ പുറമേ പതിനെട്ടാം പടിക്ക്​ താഴെ ക്ഷേത്ര പരികർമികളുടെ നാമജപവും നടന്നിരുന്നു.

Tags:    
News Summary - ​Malikapuram Temple priest statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.