വെള്ളമുണ്ട: വാഹനാപകടങ്ങൾ പതിവായ മദ്റസയുടെ മുന്നിൽ സീബ്രലൈൻ വരക്കേണ്ടതിനു പകരം സമീപത്തെ പള്ളിക്കു മുന്നിൽ സീബ്രലൈൻ വരച്ച് പൊതുമരാമത്ത് അധികൃതർ. മാനന്തവാടി നിരവിൽപുഴ റോഡിൽ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ കട്ടയാട് പള്ളിക്കു സമീപത്ത് വരച്ച സീബ്രലൈനിനെതിരെയാണ് പരാതി.
മദ്റസയിലെത്തുന്ന കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ അപകടങ്ങൾ പതിവായതോടെയാണ് ഇവിടെ സീബ്രലൈൻ വരക്കണമെന്ന ആവശ്യം ഉയർന്നത്. മുമ്പ് ഇവിടെ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ച സംഭവമടക്കം ഉണ്ടായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ സീബ്രലൈൻ കിട്ടിയപ്പോൾ ഉപകാരമില്ലാത്ത അവസ്ഥ. മദ്റസയുടെ മുന്നിലാണ് ബസ്സ്റ്റോപ്. ഇതും അധികൃതർ ശ്രദ്ധിച്ചില്ല.
കാലങ്ങളായി നാട്ടുകാർ ഒന്നാകെ ആവശ്യപ്പെടുന്നതായിരുന്നു മദ്റസയുടെ സമീപത്തായി ഹമ്പ് സ്ഥാപിക്കുക എന്നത്. ജില്ല കലക്ടർക്കും സബ് കലക്ടർക്കും നാട്ടുകാർ നിവേദനം നൽകിയിരുന്നു. ഇറക്കവും മുൻവശത്തായി കാണുന്ന വളവും നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. അതേ ഇറക്കത്തിലാണ് ഉപകാരമില്ലാത്ത തരത്തിൽ സീബ്രലൈൻ വരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.