യൂടൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: സാമൂഹ്യമാധ്യമങ്ങളിൽ സുപരിചതനായ യൂടൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ഭിന്നശേഷിക്കാരനായ സ്വാലിഹ് തന്‍റെ ശാരീരിക അവശതകൾ തരണം ചെയ്ത് വിഡിയോകൾ ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു, ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് സി.കെ പാറ ജുമാ മസ്ജിദിൽ.

ഫരീദ് ആണ് പിതാവ്. ഭാര്യ ജസ്ന, മക്കൾ മുഹമ്മദ് മിസ്ഹാബ്, ഫാത്തിമ സഫ്വിയ.

Tags:    
News Summary - YouTuber Swalih Valanchery passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.