കാസർകോട്: സമൂഹമാധ്യമ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ (24) മരണത്തിന് പിന്നാലെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ആൺസുഹൃത്തിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഉളിയത്തടുക്ക മന്നിപ്പാടി ഹൗസിലെ സന്ദേശിനെയാണ് (29) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.നാരായണ നായിക്ക്-സരോജ ദമ്പതികളുടെ മകനാണ്. പോളിഷ് ജോലി ചെയ്തുവരികയായിരുന്നു യുവാവ്.
കഴിഞ്ഞയാഴ്ച സന്ദേശ് ജോലിക്ക് പോയ സമയത്തായിരുന്നു വാടക ക്വാർട്ടേഴ്സിൽ ചിന്നു പാപ്പു ജീവനൊടുക്കിയിരുന്നത്. ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞുതാമസിക്കുകയായിരുന്ന ചിന്നു പാപ്പു യുവാവിനൊപ്പമായിരുന്നു താമസം. യുവതിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് സന്ദേശ് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സന്ദേശിനെ പൊലീസ് ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.