Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
ചെങ്ങമനാട്: അത്താണിയില്‍ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ബൈക്കിലെത്തിയ മൂന്നംഗസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കെ ാലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
നെടുമ്പാശ്ശേരി തുര ുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (ഗില്ലപ്പി -34) മരിച്ചത്. ഞായറാഴ്ച രാത്രി എട്ടിന് ചെങ്ങമനാട് റോഡില്‍ അത്താണി ഓട്ടോ സ്റ്റാന്‍ഡിന് സമീപം ‘ഡയന ഹൈറ്റ്സി’ന് മുന്നിലാണ് സംഭവം. തലക്ക് വെട്ടേറ്റ ബിനോയ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
10 വര്‍ഷത്തോളമായി അത്താണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘അത്താണി ബോയ്സ്’ ഗുണ്ടാസംഘത്തിന് ആദ്യകാലത്ത് നേതൃത്വം നല്‍കിയിരുന്നത് ബിനോയിയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയായ ബിനോയി ‘കാപ്പ’ ആക്ടില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏതാനും നാളുകളായി അക്രമങ്ങളില്‍നിന്ന് വിട്ടുനിൽക്കുകയും അത്താണി ബോയ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമായിരുന്നുവത്രെ. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചനയുണ്ട്.
കൊലപാതക വിവരമറിഞ്ഞ് ആലുവ ഡിവൈ.എസ്.പി വേണു, നാർകോട്ടിക് ഡിവൈ.എസ്.പി മധുബാബു, സര്‍ക്കിള്‍ ഇന്‍സ്പെക്ടർമാരായ എസ്. മുഹമ്മദ് റിയാസ്, ബെന്നി തുടങ്ങിയവര്‍ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാതാവ്: സാറാക്കുട്ടി. സഹോദരങ്ങള്‍: ബീന (ദുബൈ), റീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.