​യൂത്ത്​ ലീഗ്​ പ്രവർത്തകനെ കുത്തിക്കൊന്നു; മണ്ണാർക്കാട്​ ഇന്ന്​ ഹർത്താൽ

മണ്ണാർക്കാട് (പാലക്കാട്​): മണ്ണാർക്കാട് കോടതിപ്പടിയിലെ തുണിക്കടയിൽ യുവാവ്‌ കുത്തേറ്റ്​ മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാർക്കാട് നഗരസഭ കൗൺസിലർ വറോടൻ സിറാജുദ്ദീ​​​​െൻറ മകനുമായ സഫീറാണ്​ (23) മരിച്ചത്. ഞായറാഴ്​ച രാത്രി ഒമ്പതോടെയാണ് സംഭവം. പരിക്ക്​ ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കൊലപാതകത്തിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്​ച രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെ മണ്ണാർക്കാട്​ നിയോജക മണ്ഡലത്തിൽ മുസ്​ലിം ലീഗ്​ ഹർത്താലിന്​ ആഹ്വാനം ചെയ്​തു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട്​ യൂനിറ്റും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്​. 

സഫീറി​​​​െൻറ ഉടമസ്​ഥതയിലുള്ള ന്യൂയോർക്ക്​ ജെൻഡ്​സ്​ ഷോപ്പിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. ഇവർ ഓടിരക്ഷപ്പെട്ടു. സഫീർ യൂത്ത്‌ ലീഗ്-എം.എസ്.എഫ് പ്രവർത്തകനാണ്. കുന്തിപ്പുഴ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട്​ പ്രദേശത്ത്​ സി.പി.ഐ-മുസ്​ലിം ലീഗ്‌ സംഘർഷം നിലനിന്നിരുന്നു. നേരത്തേ സഫീറി​​​​െൻറ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവമുണ്ടായിരുന്നു. 

കുന്തിപ്പുഴ നമ്പിയൻകുന്ന്​ സ്വദേശികളായ മൂന്നുപേരാണ്​ അക്രമത്തിന്​ പിന്നിലെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത്​ സംഘർഷാവസ്ഥയെത്തുടർന്ന്​ പൊലീസ് കാവലേർപ്പെടുത്തി. യൂത്ത്​ലീഗ്​ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്​: ഫാത്തിമ. സഹോദരങ്ങൾ: മുനീർ, ഷെഹ്​ല. 

Tags:    
News Summary - Youth League worker murdered in Mannarkkad- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.