അഞ്ചാംദിനവും സ്വർണ വില കുറഞ്ഞു

കൊച്ചി: തുടർച്ചയായി അഞ്ചാംദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് (06-03-26) ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,860 രൂപയും പവന് 1,18,880 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 12270 രൂപയായി. ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു കേരളത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. 1,31,160 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്.

ഇന്നലെ (05-03-26) രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് യഥാക്രമം 14990 രൂപയും 1,19,920 രൂപയുമായിരുന്നു വില. ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. വിപണി ക്ലോസ് ചെയ്യുമ്പോൾ 1,19,440 രൂപയായിരുന്നു പവൻ വില. ബുധനാഴ്ച പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു.

ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി.അഞ്ചുദിവസം കൊണ്ട് 8,040 രൂപയാണ് പവന് കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് 5,131.23 ഡോളറായി കറഞ്ഞു. 5,131.23 ഡോളറാണ് നിലവിലെ വില. ഇന്നലെ 5,150.37 ഡോളറായിരുന്നു.

കഴിഞ്ഞ ദിവസം ഡോളറിനെതിരെ കനത്തതിരിച്ചടി നേരിട്ട ഇന്ത്യൻ രൂപ ഇന്നലെ നേരിയ തോതിൽ തിരിച്ച് കയറി. 91.64 രൂപയാണ് ഇന്ന് ഡോളർ -രൂപ വിനിമയ നിരക്ക്.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)

1,25,040 (ഉച്ച)

3. 1,24,680

3. 122920

4. 1,20,640

5. 1,19,920

1,19,440

6. 1,18,880 (Lowest of Month)

ഫെബ്രുവരിയിലെ സ്വർണവില

1. 1,17,760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080 രൂപ

19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)

20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)

21. 1,16,800 രൂപ

22. 1,16,800 രൂപ

23. 1,18,320 രൂപ

24. 1,18,640 രൂപ

25. 1,18,720 രൂപ

26. 1,18,560 (Morning)

1,18,080 (evening)

27. 1,18,480

28. 1,20,800

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.