യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ്​ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട്​ അറസ്റ്റിലായ സംസ്ഥാന ജന.സെക്രട്ടറി പി.കെ. ഫിറോസിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കേസിലെ രണ്ടു മുതൽ 28 വരെയുള്ള പ്രതികൾക്ക് കോടതി ജാമ്യം നേരത്തേ അനുവദിച്ചിരുന്നു. ഒന്നാം പ്രതിയായ ഫിറോസിന്​ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യം നൽകിയത്​.

കുറ്റപത്രം സമർപ്പിക്കുന്നതു വരെ എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, 25,000 രൂപയും രണ്ടു ജാമ്യക്കാരെയും ഹാജരാക്കണം, ഒരോ പ്രതികളും 2586രൂപ വീതം പിഴ അടക്കണം എന്നിങ്ങനെയാണ്​ ഉപാധികൾ. ജാമ്യം ലഭിച്ച 28 പ്രതികളും കൂടിച്ചേർന്ന് 72,408 രൂപയാണ്​ കേടതിയിൽ കെട്ടിവെക്കേണ്ടത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.