കോഴിക്കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല സി.പി.എം നേതാക്കളുമായി ചർച്ച നടത്തിയെന്നും പാർട്ടിയിൽ ചേർന്നേക്കുമെന്നുള്ള സമൂഹമാധ്യമ പ്രചരണങ്ങളിൽ പ്രതികരിച്ച് കെ.പി.ശശികല.
സി.പി.എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് സഹായിക്കാൻ തീരുമാനിച്ചതാണെന്നും പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെന്നേയെന്നുമുള്ള പരിഹാസത്തോടെയായിരുന്നു ശശികലയുടെ മറുപടി. കേരളത്തിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി എന്ന ഓഫർ അത്ര ചെറുതല്ലല്ലോയെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
"സി.പി.എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് സഹായിക്കാൻ തീരുമാനിച്ചതാണ്. പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെന്നേ. എന്നെക്കൊണ്ടാവുന്ന സഹായം ഞാൻ ചെയ്യാന്നുവെച്ചു. എന്നെക്കൊണ്ടാവുന്ന സഹായം ഞാൻ ചെയ്യാന്നുവെച്ചു. ഇനി നോക്കിക്കോ. സി.പി.എമ്മിന് വെച്ചടി വെച്ചടി കേറ്റമാകും. കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി എന്ന ഓഫർ അത്ര ചെറുതല്ലല്ലോ. അതുകൊണ്ട് ഞാനങ്ങട്ട് സമ്മതിച്ചു."
പത്തനംതിട്ട: മാരാമൺ കൺവെൻഷനെതിരായ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.
വിദ്വേഷ പരാമർശം നടത്തിയ ശശികലക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മതവിദ്വേഷം ലക്ഷ്യമിട്ടാണ് പരാമർശമെന്നും പരാതിയിൽ പറയുന്നു. 131ാമത് മാരമൺ കൺവെൻഷൻ വേദിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ശശികലയുടെ വിവാദ പരാമർശം.
‘പമ്പ ഒരു നദിയല്ലേ? കല്ലിട്ടുകെട്ടി തിരിച്ചാണ് വേദി ഉണ്ടാക്കുന്നത്. അത് സ്വന്തം ഭൂമിയാണെന്ന തോന്നലും ചിലർക്ക് വന്നിട്ടുണ്ടെന്നായിരുന്നു പരാമർശം. ശശികലക്കെതിരെ ഡി.വൈ.എഫ്.ഐയും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.