മാത്തൂർ (പാലക്കാട്): മരുമകളെ വെട്ടിപ്പരിക്കേൽപിച്ച് വയോധികനായ ഭർതൃപിതാവ് വീട്ടിനുള്ളിൽ വിഷം കഴിച്ച് മരിച്ചു. മാത്തൂർ പല്ലഞ്ചാത്തനൂർ നടക്കാവ് ശോഭന നിവാസിൽ രാധാകൃഷ്ണൻ (76) ആണ് മരിച്ചത്. മരുമകൾ അമിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ തർക്കത്തിലായതിനെ തുടർന്ന് കത്തികൊണ്ട് മരുമകൾ അമിതയുടെ കൈയിൽ മുറിവേൽപിച്ചു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത് രാധാകൃഷ്ണൻ വീട്ടിനുള്ളിൽ കയറി വിഷം കഴിച്ചു എന്നാണ് പറയുന്നത്.
ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന മകൻ അശോക് കോയമ്പത്തൂരിൽ പോയതായിരുന്നു. രാധാകൃഷ്ണന്റെ ഭാര്യ ശോഭന വീട്ടിലുണ്ടായിരുന്നെങ്കിലും വിഷം കഴിച്ച സംഭവം പിന്നീടാണ് അറിഞ്ഞത്. കുഴൽമന്ദം പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.