കാൺപൂർ അല്ലാമ ഇക്ബാൽ ലൈബ്രറി ഹാളിൽ നടന്ന ഉത്തർ പ്രദേശ് സംസ്ഥാന യൂത്ത് ലീഗ് സ്പെഷൽ കൗൺസിൽ മീറ്റ് ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്‌റഫലി ഉദ്ഘാടനം ചെയ്യുന്നു
യൂത്ത് ലീഗ് ദേശീയ സംഘടന ശാക്തീരണ കാമ്പയിന് കാൺപൂരിൽ തുടക്കം
കാൺപൂർ: യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീരണ ക്യാമ്പയിന് ഉത്തർ പ്രദേശിലെ കാൺപൂരിൽ തുടക്കമായി. സെപ്റ്റംബർ 30 വരെയുള്ള ക്യാമ്പയിൻ ഭാഗമായി കേരളം, തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ് കമ്മിറ്റികൾ പുന:സംഘടിപ്പിക്കും.
കാൺപൂർ അല്ലാമ ഇഖ്ബാൽ ലൈബ്രറി ഹാളിൽ നടന്ന യു.പി സംസ്ഥാന യൂത്ത് ലീഗ് സ്പെഷൽ കൗൺസിൽ മീറ്റ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്റഫ്‌ലി ഉദ്ഘാടനം ചെയ്തു. അഡ്വ. സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി സി.കെ ശാക്കിർ റിട്ടേണിങ് ഓഫിസറായിരുന്നു. മുസ്‌ലിം ലീഗ് യു.പി സംസ്ഥാന പ്രസിഡന്റ് ഡോ. മതീൻ ഖാൻ, വൈസ് പ്രസിഡന്റ് ഇഷ്തിയാഖ് നിസാമി,
കാൺപുർ ജില്ല പ്രസിഡന്റ് അതീഖ് അഹമ്മദ്, സെക്രട്ടറി റിസ്‌വാൻ അൻസാരി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഡോ. ശാരിഖ് അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. ഖുമൈൽ അൻസാരി സ്വാഗതവും ആശിഖ് ഇലാഹി നന്ദിയും പറഞ്ഞു.
യൂത്ത് ലീഗ് യു.പി സംസ്ഥാന ഭാരവാഹികളായി അഡ്വ. ഖുമൈൽ അൻസാരി കാൺപുർ (പ്രസി), ഫൈസാൻ ഇലാഹി അലിഗഡ്, മുഹമ്മദ് റിസ്‌വാൻ കാൺപുർ, അർഷാദ് അലി ബദായിയോ, റഈസ് അഹമ്മദ് ഗാസിയാബാദ് (വൈ. പ്രസി), ആഷിക് ഇലാഹി മീററ്റ് (ജന. സെക്ര), അബ്ദുല്ല ബാനു ലഖ്‌നൗ, ഇസ്രാർ അഹമ്മദ് കാൺപുർ, അഡ്വ.നഫീസ് അഹമ്മദ് ജാൻസി (സെക്ര), ഡോ. തസ്‌ലീം സമ്പൽ (ട്രഷ) എന്നിവരെ തെരെഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.