Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിക്കുഴി കനാൽ പാലം കാപ്പുചാലിൽ യൂസഫിന്റെ മകൻ ഇബ്രാഹിം ബാദുഷ (25) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച മുവാറ്റുപുഴ ആരക്കുഴയിലാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ സെയ്ൽസ്മാനായ ബാദുഷ സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മരണം. മാതാവ്: ഹാജറ. സഹോദരൻ മുഹമ്മദ് നാഫി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.