വാഹനങ്ങൾ കൂട്ടിയിടിച്ച്​ ബൈക്ക്​ യാത്രികൻ മരിച്ചു

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസും ബൈക്കും പാൽ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കരുവാറ്റ കാട്ടിൽ മാ ർക്കറ്റ് കുറ്റിവേലി ചിറയിൽ മുരളീധര​​െൻറ മകൻ അംജിത്താണ്​ (22) മരിച്ചത്. ദേശീയപാതയിൽ ഡാണാപ്പടി പാലത്തിന് സമീപം ചൊ വ്വാഴ്ച പുലർച്ച രണ്ടിനായിരുന്നു അപകടം. ബൈക്ക് യാത്രികൻ ഹരിപ്പാട്ടേക്ക് പോകുകയായിരുന്നു. എതിരെ വരുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസും പാൽ ലോറിയും.

അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹോട്ടൽ മാനേജ്മ​െൻറ്​ പഠനം കഴിഞ്ഞ്​ നിൽക്കുകയായിരുന്നു അംജിത്ത്​. മാതാവ്: ശോഭ. സഹോദരൻ: ശ്രീക്കുട്ടൻ (കെ.എസ്​.യു ഹരിപ്പാട് മണ്ഡലം പ്രസിഡൻറ്​). മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹരിപ്പാട് പൊലീസ് നടപടി സ്വീകരിച്ചു.

Tags:    
News Summary - youth killed in bike accident harippad -obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.