Posted On
date_range Updated On
date_range ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി; കെട്ടിടത്തിനു മുകളിൽനിന്ന് വീണെന്ന് സംശയം
കോന്നി: പത്തനംതിട്ട കോന്നിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മങ്ങാരം മംഗലത്ത് വീട്ടിൽ ഷിബു എന്നു വിളിക്കുന്ന അഭിലാഷാണ് മരിച്ചത്.
ആനക്കൂട് റോഡിലെ ഹോട്ടലുടമയാണ് ഇദ്ദേഹം. സമീപത്തെ കെട്ടിടത്തിലായിരുന്നു താമസം. പുലർച്ചെ ആറോടെ സമീപത്തെ കടയുടമയാണ് മൃതദേഹം കണ്ടെത്തിയത്.
കെട്ടിടത്തിന്‍റെ മുകളിൽനിന്നു കാൽ വഴുതി വീണതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.