Posted On
date_range Updated On
date_range യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
വേങ്ങര: മലപ്പുറം വേങ്ങരയിൽ കണ്ണമംഗലം പാടത്ത് വരണേങ്ങര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മേമാട്ടുപാറയിലെ കൈതവളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
എടക്കാപ്പറമ്പിനടുത്ത് ആളുകൾ സ്ഥിരമായി കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കുളമാണ് ഇത്. ശനിയാഴ്ച രാവിലെ 7.30 നോടടുത്താണ് സഫീർ മുങ്ങി മരിച്ചത്. മഴപെയ്ത് കുളം നിറഞ്ഞതോടെ കുട്ടികൾ ഉൾപ്പെടെ ഇവിടെ കുളിക്കാൻ ഇറങ്ങാറുണ്ട്.
സഫീറിന്‍റെ മാതാവ് : ഉമ്മുകുൽസു. സഹോദരങ്ങൾ: ഷമീം സബ്രീന, സുഹയ്യ, ഷിദിൻ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം എടക്കാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.