പന്തളത്ത് സ്കൂട്ടറും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പന്തളം: എം.സി റോഡിൽ കുരമ്പാലയിൽ സ്കൂട്ടറും വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെങ്ങന്നൂർ കൊഴുവല്ലൂർ പ്ലാന്തോട്ടത്തിൽ കിഴക്കിയതിൽ ഹരികൃഷ്ണനാണ് (23) മരിച്ചത്.

ഞായറാഴ്ച രാത്രി 8.15 നാണ് അപകടം. കുരമ്പാല ജങ്ഷനിൽ പെട്രോൾ പമ്പിന് സമീപം ഹോണ്ട ഡിയോ സ്കൂട്ടർ തമിഴ്നാട്ടിൽ നിന്നും വിനോദയാത്ര വന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് തന്നെ മരിച്ച സ്കൂട്ടർ യാത്രികനെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പന്തളം പോലീസ് സ്ഥലത്തെത്തി മേൽ നടപടിയിൽ സ്വീകരിച്ചു.

Tags:    
News Summary - Youth dies in collision between scooter and van in Kurambala on MC Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.