Posted On
date_range Updated On
date_range കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു
കായംകുളം: ദേശീയപാതയിൽ രാമപുരം എൽ.പി.എസിന് സമീപം കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. ഏവൂർതെക്ക് കൊറ്റിനാട്ട് പരേതനായ ചന്ദ്രശേഖരൻനായരുടെ മകൻ വിഷ്ണുവാണ് (34) മരിച്ചത്.
സ്കൂട്ടറിൽ മുതുകുളത്തു നിന്നും ഏവൂരിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ച് കടക്കാൻ കാത്ത് നിൽക്കുന്നതിനിടെയാണ് അപകടം. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: രാധമ്മ. ഭാര്യ: രാധിക. മക്കൾ: സിദ്ധാർത്ഥ്, നവമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.