Posted On
date_range Updated On
date_range മറികടക്കുന്നതിനിടെ ബൈക്ക് ഹാൻഡിൽ ടിപ്പർ ലോറിയിൽ തട്ടി യുവാവിന് ദാരുണാന്ത്യം
നെടുമങ്ങാട്: ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ഹാൻഡിൽ ടിപ്പറിന്റെ വശത്തു തട്ടി നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പേരില നെടിയവേങ്കാട് വീട്ടിൽ സുശീന്ദ്രെൻറ മകൻ ജോയി(31) ആണ് മരിച്ചത്.
നെടുമങ്ങാട് - വെമ്പായം റോഡിൽ മേലെതേക്കടയ്ക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് സംഭവം. ടിപ്പർ ലോറിയെ ഓവർടേക് ചെയ്യുന്നതിനിടെ ജോയി സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിൽ ടിപ്പറിന്റെ വശത്തുതട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ജോയി തെറിച്ച് ടിപ്പർ ലോറിക്കടിയിൽപ്പെട്ടു. പിറകിലെ ടയർ തലയിലൂടെ കയറിയിറങ്ങി ജോയി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നെടുമങ്ങാട് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.