Posted On
date_range Updated On
date_range ബന്ധുവിന്റെ ഖബറടക്കത്തിന് തൊട്ടു മുമ്പ് യുവാവ് മരിച്ചു
പരപ്പനങ്ങാടി: പിതൃസഹോദര ഭാര്യയുടെ മരണാനന്തര ചടങ്ങിന് പോകാനിരിക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി പുളിക്കലകത്ത് മുബാരിസ് (26) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പിതൃസഹോദരനും പരപ്പനങ്ങാടി അങ്ങാടി സുന്നി മഹല്ല് ജനറൽ സെക്രട്ടറിയുമായ പുളിക്കലകത്ത് ഉസ്മാൻ കോയ ഹാജിയുടെ ഭാര്യ ഉമ്മു ഹബീബ (49) മരണപ്പെട്ടിരുന്നു. ഇവരുടെ ഖബറടക്കത്തിന് തൊട്ടു മുമ്പാണ് മുബാരിസ് കുഴഞ്ഞു വീണു മരിച്ചത്.
എസ്.വൈ.എസ് കൊടപ്പാളി യൂനിറ്റ് സെക്രട്ടറിയും സാന്ത്വനം സേവന വളണ്ടിയറുമാണ് മുബാരിസ്. പരേതനായ പുളിക്കലകത്ത് സൈനുൽ ആബിദ് -ഫൗസിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഫീദ, മുആദ്, മുഫസ്സ്വല നഷ്വ , ആയിഷ മുർശിദ.
ഉമ്മുഹബീബയുടെ മക്കൾ: മുഹമ്മദ് റഈസ്, മുനവ്വർ, ഫാത്തിമ തസ്നി. മരുമക്കൾ: അമീറ, സഹ്‍ല, സാബിർ മുഹമ്മദ് (ഒതുക്കുങ്ങൽ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.