Posted On
date_range Updated On
date_range തുഷാരഗിരിയിൽ യുവാവ് മുങ്ങിമരിച്ചു
കോഴിക്കോട്: കോടഞ്ചേരി തുഷാരഗിരിക്കടുത്ത് പുലിക്കയം പത്താം കയത്തിൽ യുവാവ് മുങ്ങിമരിച്ചു. ചെലവൂർ പള്ളിത്താഴം കട്ടയാട്ട് പറമ്പത് അബ്ദുൽ അസീസിൻെറ മകൻ ഫഹദ്(23) ആണ് മരിച്ചത്.
കൂട്ടുകാരോടൊപ്പം തുഷാരഗിരിയിൽ കുളിക്കാൻ പോയതായിരുന്നു. പുഴയിൽ കാൽവഴുതിയാണ് അപകടം. ഫഹദ് ഖത്തറിൽ ജോലി ചെയ്തിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.