ബി​ജു​കു​മാ​ർ

യുവാവ്​ റിസോർട്ട്​​ മുറിയിൽ മരിച്ചനിലയിൽ

മൂ​ന്നാ​ർ: കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി സ്വ​ദേ​ശി വി.​ജി. ബി​ജു​കു​മാ​റി​നെ​ (45) റി​സോ​ർ​ട്ട്​ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ദേ​വി​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന സാ​ഹ​സി​ക അ​ക്കാ​ദ​മി​യി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​യാ​ളാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് ഇ​യാ​ൾ സ്ത്രീ​സു​ഹൃ​ത്തി​നൊ​പ്പം പ​ഴ​യ മൂ​ന്നാ​റി​ലെ റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​തി​യാ​ണ് വി​വ​രം മ​റ്റു​ള്ള​വ​രെ അ​റി​യി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പൊ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - youth died in resort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.