അങ്കമാലിയിൽ നവ്യ ബേക്കേഴ്സ് മാനേജിങ് ഡയറക്ടർ ബിജു ജോസഫ് കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാനുള്ള തുക മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയപ്പോൾ

‘ബസ് സംഭാവന’ കൂമ്പാരമാകുന്നു! കെഎസ്ആർടിസിക്ക് അങ്കമാലിയിൽനിന്ന് വീണ്ടും ബസ്, നൽകിയത് ബേക്കറി ഉടമ

അങ്കമാലി: കെ.എസ്.ആർ.ടിസിക്ക് വീണ്ടും അങ്കമാലി സ്വദേശി ബസ് സംഭാവന ചെയ്തു. നവ്യ ബേക്കേഴ്സ് മാനേജിങ് ഡയറക്ടർ ബിജു ജോസഫ് കുടുംബാംഗങ്ങളോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി സ്ഥലം എം.എൽ.എയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ റോജി എം. ജോണിന്റെയും ഗതാഗത മന്ത്രി സി.പി. ജോണിന്റെയും സാന്നിധ്യത്തിൽ ബസ് വാങ്ങാനുള്ള 40 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.

കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാൻ അങ്കമാലി സ്വദേശി കെ.ടി. ജോസാണ് കേരളത്തിൽ ആദ്യമായി സംഭാവന ചെയ്‌തത്. ജോസിനുശേഷം കൂടുതൽ പേർ ബസ് വാങ്ങാൻ പണം സംഭാവന നൽകിയിട്ടുണ്ട്.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റിയും ബസ് വാങ്ങാൻ 40 ലക്ഷം മുഖ്യമന്ത്രിക്ക് കൈമാറി.

സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, സൊസൈറ്റികൾ തുടങ്ങിയവക്ക് കെ.എസ്.ആർ.ടി.സിക്ക് ബസുകൾ സംഭാവന ചെയ്യാമെന്നും എം.എൽ.എമാർക്ക് ആസ്തി വികസന ഫണ്ടുപയോഗിച്ച് അവരുടെ മണ്ഡലത്തിലേക്ക് ബസുകൾ വാങ്ങി നൽകാമെന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു.

ആസ്തി വികസന ഫണ്ടിൽനിന്ന് പരമാവധി മൂന്ന് ബസുകളാണ് എം.എൽ.എമാർക്ക് നൽകാനാവുക. എം.എൽ.എ ഫണ്ടിൽനിന്ന് ആദ്യം ബസ് വാങ്ങാൻ തുക നൽകിയത് അഡ്വ. കെ. പ്രവീൺ കുമാറായിരുന്നു. അതിനുശേഷം മാണി സി. കാപ്പൻ, ജി. സുധാകരൻ ഉൾപ്പെടെയുള്ളവരും നൽകി.

Tags:    
News Summary - Angamaly native donates bus to KSRTC again, hands over Rs 40 lakh cheque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.