തിളക്കം നഷ്ടമായി സ്വർണവില; കഴിഞ്ഞ ആഴ്ച കുറഞ്ഞത് അഞ്ചുതവണ

കൊച്ചി: തുടർച്ചയായി അഞ്ചുതവണ വിലയിടിഞ്ഞ ശേഷം ഇന്ന​ലെ നേരിയ തിരിച്ചുവരവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞയാഴ്ച സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമായത്. അഞ്ച് തവണ തുടർച്ചയായി വില താഴ്ന്നശേഷം ശനിയാഴ്ച പവന് 160 രൂപ വർധിച്ചു. ഞായറാഴ്ചയും ഇതേ നിരക്ക് തുടരുകയാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,08,280 രൂപയും ഗ്രാമിന് 13,535 രൂപയുമാണ് വില.

ഒക്ടോബർ 11ന് പവന് 1,11,040 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർന്നുള്ള അഞ്ചുദിവസവും താഴേക്ക് നീങ്ങി. ഒക്ടോബർ 12ന് രാവിലെ പവന് 1,10,720 രൂപയായും വൈകീട്ട് 1,09,760 രൂപയായും കുറഞ്ഞു. 13ന് 1,09,480 രൂപയും 14ന് 1,08,720 രൂപയുമായി. 15ന് പവന് 1,08,120 രൂപയിലെത്തിയതോടെ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തി. 16നും ഇതേ നിരക്ക് തുടർന്നു. 17ന് ശനിയാഴ്ച 160 രൂപ വർധിച്ചതോടെയാണ് വിലയിടിവിന് താൽക്കാലിക വിരാമമായത്.

കഴിഞ്ഞയാഴ്ച തുടക്കത്തിൽ 1,11,040 രൂപയായിരുന്ന പവൻവില ശനിയാഴ്ച 1,08,280 രൂപയിലെത്തിയപ്പോൾ ആകെ 2,760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ മാസത്തിന്റെ തുടക്കത്തിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു. ഒന്നിന് 1,09,440 രൂപയായിരുന്ന വില രണ്ടിന് 1,10,200 രൂപയിലെത്തി. മൂന്നിന് 1,09,400 രൂപയായി കുറഞ്ഞു. പിന്നീട് ആറിന് രാവിലെയും വൈകീട്ടുമായി വിലയിൽ മാറ്റമുണ്ടായി. ഒമ്പതിന് 1,10,520 രൂപയിലേക്ക് ഉയർന്ന സ്വർണവില പത്തിനും പതിനൊന്നിനും 1,11,040 രൂപയിലെത്തി മാസത്തിലെ ഉയർന്ന നിരക്ക് രേഖപ്പെടുത്തി.

ഈ ഉയർന്ന നിരക്കിൽനിന്ന് ഒക്ടോബർ 15ന് രേഖപ്പെടുത്തിയ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 1,08,120 രൂപയിലേക്കുള്ള വ്യത്യാസം 2,920 രൂപയാണ്. മാസത്തെ ഉയർന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പവന് 2,760 രൂപ കുറവുണ്ട്. വരുംദിവസങ്ങളിലും വിലയിടിവ് തുടരുമോ അതോ ശനിയാഴ്ച തുടങ്ങിയ തിരിച്ചുകയറ്റം ശക്തമാകുമോ എന്നതാണ് സ്വർണവിപണി ഉറ്റുനോക്കുന്നത്.

അന്താരാഷ്ട്രവിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 16.64 ഡോളർ കൂടി 4,165.58 ഡോളറാണ് വില. 0.40 ശതമാനമാണ് വർധന.

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

സെപ്റ്റംബറിലെ സ്വർണവില (പവനിൽ):

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160 (Morning)

21: 1,13,360 (After noon)

22: 1,13,480 (Morning)

22: 1,12,440 (After noon)

23: 1,13,080

24: 1,11,960

25: 1,12,080

26: 1,11,960

28: 1,10,120

28: 1,09,320

29: 1,09,120

30: 1,09,680

Tags:    
News Summary - Gold price loses shine; fell five times last week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.