പുതുവത്സരാഘോഷം: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

ചെറുതോണി/അടിമാലി/പീരുമേട്: പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഇടുക്കി ജില്ലയിലെ മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലായി മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. ഇടുക്കി, കല്ലാര്‍കുട്ടി ഡാമുകള്‍ക്ക് സമീപവും വാഗമണ്ണിലുമാണ് അപകടം. ഇടുക്കിയിലുണ്ടായ അപകടത്തില്‍ എറണാകുളം തമ്മനം-ശാന്തിപുരം റോഡില്‍ കൂതപ്പിള്ളില്‍ ജോസഫിന്‍െറ മകന്‍ സുനില്‍ (30), കല്ലാര്‍കുട്ടിയില്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുത്തുപാറ തറനിലത്ത് ടി.എസ്. ബോസിന്‍െറ മകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ ജയസൂര്യ (19), വാഗമണ്ണില്‍ നല്ലതണ്ണി എസ്റ്റേറ്റ് ലയത്തില്‍ ശങ്കറിന്‍െറ മകന്‍ ജോണ്‍ (26) എന്നിവരാണ് മരിച്ചത്.

പുതുവര്‍ഷാഘോഷങ്ങള്‍ക്കുശേഷം സുഹൃത്തിന്‍െറ ബന്ധുവീട്ടിലത്തെിയ സുനില്‍ ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം പെരിയാറ്റിലെ കയത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. 25 അടിയോളം താഴ്ചയുള്ള കയത്തിന്‍െറ ആഴം അറിയാതെയാണ് സുനിലും സുഹൃത്തും വെള്ളത്തിലിറങ്ങിയത്. സുനില്‍ ഏറെനേരം കഴിഞ്ഞിട്ടും പൊങ്ങിവരാതിരുന്നതോടെ സുഹൃത്തുക്കള്‍ ബഹളംകൂട്ടി. ഒൗട്ട് പോസ്റ്റിലെ പൊലീസുകാരും നാട്ടുകാരും ഇടുക്കി ഫയര്‍ഫോഴ്സും ചേര്‍ന്ന് സുനിലിനെ കരക്കത്തെിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി എറണാകുളത്തേക്ക് കൊണ്ടുപോയി. മാതാവ്: ലില്ലി. സഹോദരന്‍: സുജിത്ത്.

ജയസൂര്യ ഞായറാഴ്ച ഉച്ചയോടെ രണ്ട് സുഹൃത്തുകള്‍ക്കൊപ്പം കല്ലാര്‍കൂട്ടി അണക്കെട്ടിന്‍െറ ഭാഗമായ മുതിരപ്പുഴയാറിന്‍െറ ചപ്പാത്ത് ഭാഗത്ത് കുളിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍. കന്യാകുമാരി എന്‍ജിനീയറിങ് കോളജില്‍ ബി.ടെക് വിദ്യാര്‍ഥിയാണ് ജയസൂര്യ. എട്ടാം ക്ളാസ് വിദ്യാര്‍ഥി ശിവ ഏക സഹോദരനാണ്. മുരിക്കാശ്ശേരി ചെമ്പകപ്പാറ സ്വദേശിനി ഗിരിജയാണ് മാതാവ്.

ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ വാഗമണ്ണില്‍ വെടിക്കുഴിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ 22 അടി താഴ്ചയുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ജോണ്‍. കുളത്തിലേക്ക് ചാടുന്നത് സമീപവാസിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍, ഏറെ നേരമായിട്ടും പൊങ്ങിവന്നില്ല. മൂലമറ്റം ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കരക്കെടുത്തത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: വിജയ. സഹോദരന്‍: മാര്‍ട്ടിന്‍.

Tags:    
News Summary - youth dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.