ആലപ്പുഴ: പുതിയ കാലഘട്ടത്തിലെ യുവാക്കളുടെ അഭിരുചിക്കനുസരിച്ച് യൂത്ത് കോൺഗ്രസിനെ മാറ്റിയെടുക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സത്യ, സേവാ, സംഘർഷ് എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, എ.ഐ.സി.സി സെക്രട്ടറി അറിവഴകൻ, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, എം.എം. നസീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, വി.ടി. ബൽറാം, ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.പി. പ്രവീൺ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.