പാലിയേക്കര ടോൾ പ്ലാസയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

പാലിയേക്കര ടോൾ പ്ലാസയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയിലേക്ക് യൂത്ത് കോൺഗ്രസ് പുതുക്കാട്, ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പൊലീസിന്റെ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ടോൾ പ്ലാസക്ക് സമീപം ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ടോൾ നിർത്തലാക്കുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തലോർ മേൽപാലത്തിന് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം ടോൾ പ്ലാസക്ക് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

കെ. ഗോപാലകൃഷ്ണൻ, സെബി കൊടിയൻ, ജെയ്ജു സെബാസ്റ്റ്യൻ, ടി.എം. ചന്ദ്രൻ, ശോഭ സുബിൻ, സി. പ്രമോദ്, ഹരീഷ് മോഹൻ, സുഷിൽ ഗോപാൽ, ഫൈസൽ ഇബ്രാഹിം, അൽജോ ചാണ്ടി, ഷെറിൻ തേർമഠം, കെ. മനോജ് കുമാർ, ഹരൺ ബേബി, കെ.വി. പുഷ്പാകരൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Youth Congress march to Paliyekkara Toll Plaza; Police use water cannon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.