Posted On
date_range Updated On
date_range ദിലീപിന്‍റെ സിനിമ തിയറ്ററിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
ചാലക്കുടി: ദിലീപിന്‍റെ അറസ്റ്റിനെത്തുടർന്ന് ചാലക്കുടിയിലെ ദിലീപിെൻറ സിനിമ തിയറ്ററായ ഡി സിനിമാസിലേക്ക് യൂത്ത് കോൺഗ്രസിെൻറ പ്രതിഷേധ മാർച്ച്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ചാലക്കുടി ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം തിയറ്ററിന് മുന്നിലെത്തിയത്. പ്രകടനക്കാർ എത്തിയപ്പോഴേക്കും തിയറ്ററിെൻറ ഇരുമ്പ്ഗേറ്റ് അടച്ചു. ചാലക്കുടി എസ്.ഐ.ജയേഷ് ബാലെൻറ നേതൃത്വത്തിൽ നേരത്തെ പൊലീസ് സംഘം സമരക്കാരെ നേരിടാൻ എത്തിയിരുന്നു. കവാടത്തിൽ പ്രകടനക്കാരെ പൊലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു. സിനിമ കാണാൻ എത്തിയ പലരും പ്രകടനക്കാരെയും പൊലീസിനെയും കണ്ട് തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.