പാലക്കാട്: ഷാഫി പറമ്പിലിനെ പരസ്യമായി വിമർശിച്ചതിന് പുറത്താക്കിയ യൂത്ത് കോൺഗ്രസ് നേതാവ് കെ.എ. സദ്ദാം ഹുസൈനെ തിരിച്ചെടുത്തു. യൂത്ത് കോൺഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന് പിന്നാലെ വൈകാതെ തന്നെ മറ്റു രണ്ടുപേരെക്കൂടി തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്.
സദ്ദാം ഹുസൈനെ തിരിച്ചെടുക്കണമെന്നതായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിൽക്കാൻ ഐ ഗ്രൂപ് മുന്നോട്ടുവെച്ച ഉപാധികളിൽ പ്രധാനപ്പെട്ടത്. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ കൂട്ടരാജി ഉണ്ടാകുമെന്നും 48 മണിക്കൂർ സമയമെന്ന നിർദേശവും ഐ ഗ്രൂപ് നേതാക്കൾ മുന്നോട്ടുവെച്ചിരുന്നു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.എസ്.യു മുൻ ജില്ല പ്രസിഡന്റുമായിരുന്ന എ.കെ. ഷാനിബ് കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. ഷാനിബിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് മണ്ഡലം മുൻ പ്രസിഡന്റുമായ പി.ജി. വിമലും രാജിവെച്ചു. സ്ഥാനാർഥിയെ അടിച്ചേൽപിച്ചതിനെതിരെ ഡി.സി.സി ജനറൽ സെക്രട്ടറി ടി.വൈ. ഷിഹാബുദ്ദീൻ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.