നാലു കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന് ആറു വർഷം കഠിന തടവ്

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നാലു കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന് ആറു വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ പുന്നയൂർ സ്വദേശി ജിഷ്ണു (29)വിനെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ജിൻസൺ ജോയ്‌സ് ഒളിവിലാണ്.

2017 ഡിസംബറിലാണ് സംഭവം. ഒലവക്കോട് റെയിൽവേ സ്റ്റേഷന് മുൻവശത്തുവെച്ച് പാലക്കാട്‌ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ രമേശ് പി യും പാർട്ടിയും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി.കെ. സതീഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് സെക്കന്റ് അഡീഷണൽ ജഡ്ജ് ഡി. സുധീർ ഡേവിഡ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.

Tags:    
News Summary - Youth caught with four kilos of ganja gets six years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.